scorecardresearch

നിപ്പ ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി

കൊൽക്കത്തയിൽ മരിച്ച പാലക്കാട് സ്വദേശിയായ സൈനികന്റെ മരണത്തിൽ നിപ്പ വൈറസ് ബാധയാണോയെന്ന സംശയം ഉയർന്നിരുന്നു

കൊൽക്കത്തയിൽ മരിച്ച പാലക്കാട് സ്വദേശിയായ സൈനികന്റെ മരണത്തിൽ നിപ്പ വൈറസ് ബാധയാണോയെന്ന സംശയം ഉയർന്നിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിപ്പ വൈറസ് ബാധ; നിരീക്ഷണത്തിലുളളവരുടെ പരിശോധന ഫലവും നെഗറ്റീവ്

കോഴിക്കോട്: നിപ്പ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണത്തിൽ വർദ്ധന. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധുസൂധനനാണ് ഇന്ന് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഇതോടെ ആകെ മരണം 14 ആയി.

Advertisment

അതേസമയം, നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമായതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഫെയ്‌സ്ബുക്കിൽ ആരോഗ്യവകുപ്പിന്റെ പേജിന്റെ ചുമതലയിലുണ്ടായിരുന്ന ആൾ പിന്മാറിയത് വകുപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

കൊൽക്കത്തയിൽ വച്ച് മരിച്ച പാലക്കാട് സ്വദേശിയായ സൈനികന്റെ മരണത്തിൽ നിപ്പ വൈറസ് ബാധയാണോയെന്ന സംശയം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിലെ സ്രവം പുണയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. നാട്ടിൽ അവധിക്ക് വന്ന ഇദ്ദേഹം തിരികെ ജോലിക്ക് പ്രവേശിച്ച ശേഷം പനി ബാധിച്ച് മരിക്കുകയായിരുന്നു.

Dead Body Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: