scorecardresearch

നിപ: കേരളത്തിൽ നിന്നുള്ള 6 സാമ്പിളുകളും നെഗറ്റീവ് എന്ന് പരിശോധനാ ഫലം

നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതും നിലവിലെ സാഹചര്യത്തില്‍ ആശ്വാസകരമായി

Nipah Virus, നിപ വൈറസ്, chief minister, മുഖ്യമന്ത്രി, Pinarayi Vijayan, പിണറായി വിജയൻ, kerala nipah virus, Nipah virus Signs, നിപ വൈറസ് ലക്ഷണങ്ങൾ, Nipah Virus Symptoms, Nipah Virus Treatment, Nipah Virus Prevention, നിപ വൈറസ് പ്രതിരോധം, Nipah Virus News, Nipah Virus Kochi, നിപ വൈറസ് ചികിത്സ, Nipah Virus Patient, nipah virus disease, ie malayalam, ഐഇ മലയാളം

കൊച്ചി: നിപ വൈറസ് ബാധ സംശയിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറുപേരുടേയും പരിശോധനാ ഫലം നെഗറ്റീവ്. ആറ് പേർക്കും നിപ ഇല്ലെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലത്തിൽ ആറ് സാമ്പിളുകളും നെഗറ്റീവാണെന്നും ഇവരിൽ നിപ വൈറസ് ബാധ ഇല്ലെന്നും സ്ഥിരീകരിച്ചു.

രോഗിയെ ചികിത്സിച്ച രണ്ട് നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റ്, രോഗിയുമായി നേരിട്ട് ബന്ധം പുലർത്തിയ രണ്ടുപേർ, രോഗിയുമായി സമ്പർക്കത്തിലില്ലാതിരുന്ന ഒരാൾ എന്നിവരുൾപ്പെടെ ഏഴുപേർക്കാണ് ഇപ്പോൾ നിപ ബാധ ഇല്ലെന്ന് ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ രക്തസ്രവ സാംപിളുകള്‍ പരിശോധനക്കായി ആലപ്പുഴ, മണിപ്പാല്‍ പുനെ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചിരുന്നു. പ്രാഥമിക നിഗമനത്തില്‍ തന്നെ ഈ പരിശോധന ഫലം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന് സൂചന ലഭിച്ചിരുന്നു.

നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതും നിലവിലെ സാഹചര്യത്തില്‍ ആശ്വാസകരമായി. പനി കുറവുണ്ടെന്നും,ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അറിയിച്ചത്. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ 23കാരനിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണു രോഗ സ്ഥിരീകരണം.

അതേസമയം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ അവലോകന യോഗം ചേരും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും.

മൃഗങ്ങളില്‍ നിപയുണ്ടോ എന്നറിയാന്‍ ബെംഗളൂരുവില്‍ നിന്നും ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം കേരളത്തിലെത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. വേനലവധി കഴിഞ്ഞി സ്‌കൂള്‍ തുറക്കുന്നതിനാല്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും.

Read More: ഭയപ്പെടേണ്ട സാഹചര്യം തരണം ചെയ്തു; നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്. വിവിധ തലത്തിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തും.

പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. നിലവില്‍ 314 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More: Nipah Virus Signs and Symptoms: നിപ: ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ

നിപ നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം അതിജീവിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. നിപ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണ്. നിപ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ഐഎംഎ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nipah virus chief minister pinarayi vijayan will have a meeting with health officials today