നിപ്പ പകര്‍ന്നത് വവ്വാലില്‍ നിന്നാകില്ലെന്ന് കേന്ദ്ര സംഘം; പരിശോധനാ ഫലം 25 ന്

വവ്വാലുകളെ വ്യാപകമായി വേട്ടയാടുന്നതും വെടിവെച്ചകറ്റുന്നതും സ്ഥിതി ഗുരുതരമാക്കാനെ വഴിവെക്കുകയുള്ളൂവെന്നുവെന്ന് കേന്ദ്ര സംഘം

കോഴിക്കോട്: നിപ്പ വൈറസ് പകര്‍ന്നത് വവ്വാലില്‍ നിന്നാകില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയ വവ്വാലുകളില്‍ നിന്നും നിപ്പ വൈറസ് പകരാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര സംഘം അഭിപ്രായപ്പെട്ടു.

ചങ്ങരോത്തു നിന്നും കണ്ടെത്തിയത് ചെറു പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളാണ്. എന്നാല്‍ പഴം കഴിക്കുന്ന വവ്വാലുകളില്‍ നിന്നും മാത്രമേ നിപ്പ പകരുകയുളളൂ. അതേസമയം, ഇതു സംബന്ധിച്ച അന്തിമ ഫലം 25ാം തിയ്യതിയേ ലഭ്യമാവുകയുള്ളൂവെന്നും കേന്ദ്ര സംഘം അറിയിച്ചു.

വവ്വാലുകളെ വ്യാപകമായി വേട്ടയാടുന്നതും വെടിവെച്ചകറ്റുന്നതും സ്ഥിതി ഗുരുതരമാക്കാനെ വഴിവെക്കുകയുള്ളൂവെന്നുവെന്ന് കേന്ദ്ര മൃഗ സംരക്ഷണ കമ്മീഷണര്‍ ഡോ. സുരേഷ് എസ്. ഹോനപ്പഗോല്‍ പറഞ്ഞു. അതേസമയം, വൈറസിനെ കുറിച്ച് ആശങ്കവേണ്ടെന്നും കേന്ദ്ര സംഘം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

രോഗബാധിത പ്രദേശത്തുള്ള മൃഗങ്ങള്‍ രോഗ വാഹകരല്ലെന്നാണ് പ്രാഥമിക നിഗമനം. കിണറില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും പിടിച്ച വവ്വാലുകളുടെയും പ്രദേശത്തുള്ള പന്നി, പശു, ആട് എന്നിവയുടെ സ്രവങ്ങള്‍ ഭോപ്പാലിലെ എന്‍ഐഎസ്എച്ച്എഡിയിലേക്ക് അയച്ചിട്ടുണ്ട്. ഈ ഫലങ്ങള്‍ പുറത്ത് വന്നാല്‍ മാത്രമേ അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nipah virus bats may not be the carriers of the virus

Next Story
അട്ടപ്പാടി മധു വധത്തില്‍ കുറ്റപത്രം: 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com