/indian-express-malayalam/media/media_files/uploads/2018/05/Arogya-Jagratha-FI.jpg)
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളെ ചെറുക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ. ഫെയ്‌സ്ബുക്കിൽ ആരോഗ്യ ജാഗ്രത എന്ന പേജിലൂടെ നിപ്പ വൈറസുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ പങ്കുവച്ചാണ് ആരോഗ്യവകുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.
സാംക്രമിക രോഗങ്ങൾ തടയുന്നതിനു വേണ്ടി, സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ആരോഗ്യ ജാഗ്രത. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും മഴക്കാല രോഗങ്ങളെ തടയാനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും തദ്ദേശ സ്ഥാപനങ്ങളെയും ഇതിനായി സംയോജിപ്പിച്ചാണ് ആരോഗ്യ ജാഗ്രതയുടെ പ്രവർത്തനം.
നിപ്പ വൈറസ് ബാധ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ഊർജ്ജിതമായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും, നിപ്പ വൈറസിനെ കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വിവിധ മേഖലയിലുള്ള വിദഗ്‌ധരുടെ അഭിപ്രായങ്ങളും ഈ പേജിലൂടെ ലഭ്യമാകും.
ഇതിന് പുറമെ പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട് എന്ത് സംശയം ഉണ്ടെങ്കിലും വിദഗ്‌ധരുടെ പാനൽ മറുപടി പറയും. ഔദ്യോഗികവും ആധികാരികവുമായ വിവരങ്ങൾ പൊതുജനത്തിലേക്ക് എത്തിക്കുകയാണ് ആരോഗ്യ ജാഗ്രതയുടെ ലക്ഷ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.