/indian-express-malayalam/media/media_files/uploads/2017/11/doctor.jpg)
കോഴിക്കോട്: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് ഇന്ന് കേന്ദ്രത്തിൽ നിന്നുളള വിദഗ്ദ്ധ സംഘം എത്തും. ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്നുളള ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘമാണ് കോഴിക്കോട്ടെത്തുക.
നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പേരാമ്പ്രയിൽ സംഘം സന്ദർശനം നടത്തും. നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 15 പേരാണ് ഇപ്പോൾ ഈ മേഖലയിൽ നിരീക്ഷണത്തിൽ ഉളളത്. മൂന്ന് പേര്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.
നിപ വൈറസ് സ്ഥിരീകരിച്ച പന്തിരിക്കരയിലെ സൂപ്പിക്കടയിൽ കൂടുതല്‍ പരിശോധനക്കായാണ് എയിംസിലെ വിദഗ്ധസംഘമെത്തുന്നത്. പന്തിരിക്കരയിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തും. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികളും സംഘം വിലയിരുത്തും.
നിപ്പ വൈറസുമായി ബന്ധപ്പെട്ട് എന്‍എസ്‌ഡിസിയിലെ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡിലെ ഡയറക്ടര്‍ ഡോ. പി രവീന്ദ്രനും ഡോ നവീന്‍ ഗുപ്തയുമടങ്ങുന്ന സംഘവും കോഴിക്കോട്ടെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സൂപ്പിമുക്കിലെ വളച്ചുകെട്ടി വീട്ടിലെ കിണറ്റിലുണ്ടായിരുന്ന വവ്വാലില്‍ നിന്നോ പറമ്പിൽ വീണുകിടന്ന പഴങ്ങളിലൂടെയോ ആണ് വൈറസ് പടര്‍ന്നതെന്നാണ് ഇപ്പോഴത്തെ സംശയം. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനക്കായി കേന്ദ്ര മൃഗപരിപാലനസംഘവും ഇന്നെത്തും. വവ്വാലില്‍ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കൂടുതല്‍ പേരിലേക്ക് അസുഖം പടരാതിരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.