/indian-express-malayalam/media/media_files/uploads/2018/01/kk-shailaja.jpg)
കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ 29 പേർക്ക് നിപ്പ വൈറസ് ബാധയേറ്റെന്നത് വെറും സംശയമാണെന്ന് ആരോഗ്യ വകുപ്പ്. ഇവരുടെയെല്ലാം രക്ത പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എന്നാൽ ഈ കേസുകളെല്ലാം നെഗറ്റീവ് റിസൾട്ടാകാനാണ് സാധ്യതയെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. അതേസമയം ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. "ആകെ പതിനാലു പോസിറ്റീവ് കേസ് ഉള്ളതിൽ 11 മരണം സംഭവിച്ചു. ഇന്ന് അയച്ച പത്തൊമ്പതു സാംപിളുകളിൽ ഒന്ന് പോലും പോസിറ്റീവ് അല്ല. എന്നാൽ പല ആശുപത്രികളും വെറും സംശയത്തിന്റെ പുറത്തു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൊണ്ട് കേസുകളുടെ എണ്ണം കൂടി 29 ആയി. ഇവയെല്ലാം നെഗറ്റീവ് ആകാനാണ് സാധ്യത." എന്നാണ് ആരോഗ്യവകുപ്പ് ആശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയത്.
നിപ്പ വൈറസിനെതിരെ ഏറ്റവും ഫലപ്രദമായ ഔഷധം ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാന്റിൽ വികസിപ്പിച്ചെടുത്ത എം 102.4 എന്ന ഹ്യൂമൻ മോനോക്ലോണൽ ആന്റിബോഡിയാണ്. ഇത് ക്യൂൻസ്‌ലാന്റിൽ ലഭ്യമാണെങ്കിലും കേന്ദ്ര സർക്കാരിന്റെ ഇടപെടലില്ലാതെ മരുന്ന് കേരളത്തിലെത്തിക്കാൻ സാധിക്കില്ല.
ആരോഗ്യവകുപ്പിലെ ഉന്നതർ തങ്ങളുടെ ചില സുഹൃത്തുക്കൾ വഴി ക്യുൻസ്‌ലാന്റിലെ ചീഫ് മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ടു. കേന്ദ്രസർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ നൽകാം എന്നാണ് അവരുടെ നിലപാട്. ഇപ്പോൾ ഐസിഎംആർ വഴി ഓസ്‌ട്രേലിയൻ സർക്കാരിനോടും, ഇന്ത്യയിലെ ഓസ്‌ട്രേലിയൻ സ്ഥാനപതിയോടും മരുന്ന് ലഭ്യമാക്കാനുളള സഹായം തേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.