scorecardresearch

നിപ്പ വൈറസ് ബാധ; ജൂൺ അഞ്ച് വരെ പ്രധാനം; നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

ഇതുവരെ 77 രക്തസാംപിളുകൾ പരിശോധിച്ചതിൽ 62 ഉം നെഗറ്റീവ് ഫലമായിരുന്നു

ഇതുവരെ 77 രക്തസാംപിളുകൾ പരിശോധിച്ചതിൽ 62 ഉം നെഗറ്റീവ് ഫലമായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കർദ്ദിനാൾ മുതൽ കുഞ്ഞാലിക്കുട്ടി വരെ; 2018 ലെ വിവാദങ്ങൾ ഇവ

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരിച്ച ആളുകളുടെ എണ്ണം 13 ൽ എത്തിനിൽക്കെ, സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ്. ആർക്കെങ്കിലും രോഗബാധ ഏറ്റിട്ടുണ്ടെങ്കിൽ അടുത്ത അഞ്ച് ദിവസത്തിനകം രോഗലക്ഷണം കാണിക്കേണ്ടതാണ്. ഇത്തരം സാഹചര്യമില്ലെങ്കിൽ അടുത്ത ആഴ്ചയോടെ രോഗം അവസാനിച്ചതായി ആരോഗ്യ വകുപ്പ് കണക്കാക്കും.

Advertisment

രോഗത്തെ പ്രതിരോധിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. "അടുത്ത് വരുന്ന ദിവസങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്," എന്നാണ് ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച വിവരം.

ഇതുവരെ 77 രക്തസാംപിളുകൾ പരിശോധിച്ചതിൽ 62 ഉം നെഗറ്റീവ് ഫലമായിരുന്നു. 170 ലേറെ പേർ നിരീക്ഷണത്തിലുണ്ട്. മരിച്ചവരുടെയും രോഗബാധിതരുടെയും ബന്ധുക്കളും, ആശുപത്രി ജീവനക്കാരും ഇവർക്കൊപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരുമടക്കം 170 ലേറെ പേർ നിരീക്ഷണത്തിലുണ്ട്.

"വൈറസിന്റെ ഇൻക്യൂബേഷൻ പീരീഡ് കണക്കിയാൽ രോഗത്തിന്റെ അടുത്ത തിര ഉണ്ടെങ്കിൽ അത് വരുന്ന അഞ്ചു ദിവസത്തിനകം പ്രത്യക്ഷമാകണം. ജൂൺ അഞ്ചിനകം പുതിയ കേസൊന്നും വന്നില്ലെങ്കിൽ ഈ രോഗം അവസാനിച്ചതായി കണക്കാക്കാം. നമ്മെ സംബന്ധിച്ചിടത്തോളം അടുത്ത ഏതാനും ദിവസങ്ങൾ വളരെ പ്രധാനമായിരിക്കും. കഴിയുന്നതൊക്കെ ചെയ്തിട്ട് ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം," ആരോഗ്യവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു.

Nipah Virus Kerala Health Department Kk Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: