scorecardresearch

Nipah Virus in Kerala, നിപ: വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി, പ്രതിരോധ മരുന്ന് കൊച്ചിയിലെത്തിച്ചു

Nipah Virus: അതേസമയം രോഗിയെ പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതയുള്ളവരേയും പനിയും തലവേദനയുമുള്ളവരേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

Nipah Virus: അതേസമയം രോഗിയെ പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതയുള്ളവരേയും പനിയും തലവേദനയുമുള്ളവരേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

author-image
WebDesk
New Update
Kerala News Highlights: പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിനുകൾ റദ്ദാക്കി

Nipah Virus: കൊച്ചി: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. യുവാവിന്റെ നില തൃപ്തികരമാണ്. ആരോഗ്യനിലയിൽ പുരോഗതി ഉളളതിനാൽ മരുന്ന് ഇപ്പോൾ ഉപയോഗിക്കില്ല. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. നിരീക്ഷണത്തിലുളള അഞ്ചു പേരുടെ ആരോഗ്യനിലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രി നാളെ അവലോകന യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment

അതിനിടെ, നിപ പ്രതിരോധത്തിനുളള പ്രത്യേക മരുന്ന് ഓസ്ട്രേലിയയിൽനിന്നും കൊച്ചിയിൽ എത്തിച്ചു. ആന്റിബോഡി ഹ്യൂമൻ മോണോക്ലോണൽ ആണ് എത്തിച്ചത്. വിദ്യാർഥിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാകും മരുന്ന് നല്‍കുക.

ചികിത്സയില്‍ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു. പനി കുറയുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു.

അതേസമയം രോഗിയെ പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതയുള്ളവരേയും പനിയും തലവേദനയുമുള്ളവരേയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അഞ്ച് പേരുടെയും രക്ത സാംപിളുകളും സ്രവങ്ങളും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ആലപ്പുഴ, മണിപ്പാല്‍, പൂനെ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കാണ് അയയ്ക്കുക.

Advertisment

Read More: Nipah Virus Confirmed: പരിഭ്രാന്തരാകേണ്ട, വേണ്ടത് ജാഗ്രത: മന്ത്രി കെ.കെ.ശൈലജ

പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്‌ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരില്‍ 3 പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയ സംഭവത്തില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി സിറ്റി പൊലീസ് ആണ് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തത്. സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇവര്‍ ഫെയ്സ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

നിപ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിൽ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണ്. നിപ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ഐഎംഎ അറിയിച്ചു.

Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: