scorecardresearch

നിപ; കേന്ദ്രസംഘം കോഴിക്കോട്ട്; 11 സാംപിളുകളുടെ ഫലം ഇന്ന്

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

author-image
WebDesk
New Update
Nipah Virus | Nipah Virus Symptoms | Nipah Virus Treatment | Nipah Virus Disease

ഭയം വേണ്ട. ജാഗ്രത മതി; നിപയെ പ്രതിരോധിക്കാം

കോഴിക്കോട്: നിപ ബാധയെതുടർന്ന് രണ്ടു പേർ മരിച്ചതോടെ പ്രദേശം കനത്ത ജാഗ്രതയിലാണ്. രോഗബാധിതരായ 11 പേരുടെ പരിശോധനാ ഫലം ഇന്നെത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളുടെ ഫലമാണ് ഇന്നെത്തുക. അതിനിടെ, കേന്ദ്രസംഘം കോഴിക്കോട്ട് എത്തി. ഇവർ ആരോഗ്യ വകുപ്പ് അധികൃതരുമായി യോഗം ചേരുകയാണ്. ഇതിനു ശേഷം നിപ്പ ബാധിത മേഖലകളിലേക്കു പോകുമെന്നാണ് വിവരം.

Advertisment

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ആൾക്കൂട്ടനിയന്ത്രണത്തിനായി ഈ മാസം 24 വരെ കോഴിക്കോട് ജില്ലയിൽ വലിയ പരിപാടികൾ ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Nipah Virus Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: