scorecardresearch

നിപയില്‍ ആശങ്ക: മലപ്പുറത്തും തിരുവനന്തപുരത്തും രോഗികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരത്ത് പനിബാധിച്ച വിദ്യാര്‍ഥിയുടെ മുഖത്ത് വവ്വാലിടിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്

തിരുവനന്തപുരത്ത് പനിബാധിച്ച വിദ്യാര്‍ഥിയുടെ മുഖത്ത് വവ്വാലിടിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്

author-image
WebDesk
New Update
Nipah, Nipah Virus, antibody dectects in bats, antibody dectects in bats samples kozhikode, NIV Pune Nipah, Nipah in Kozhikode, Kozhikode, Kozhikode Nipah, Kerala Nipah, Nipah in Kerala, നിപാ വൈറസ്, കോഴിക്കോട്, നിപ, നിപാ, നിപാ കോഴിക്കോട്, veena george, malayalam news, kozhikode news, kerala news, ie malayalam

പ്രതീകാത്മക ചിത്രം

മലപ്പുറം: സംസ്ഥാനത്ത് നിപ ജാഗ്രത നിര്‍ദേശം കൂടുതല്‍ ജില്ലകളിലേക്ക്. കോഴിക്കോടിന്റെ സമീപ ജില്ലയായ മലപ്പുറത്താണ് നിലവില്‍ നിപ സംശയിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനിയും അപസ്മമാരവുമുള്ള രോഗി നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ള ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചാതായാണ് വിവരം.

Advertisment

നേരത്തെ കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചവരുമായി നിരീക്ഷണത്തിലുള്ളയാള്‍ക്ക് സമ്പര്‍ക്കമില്ല. അതേസമയം, പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഡെന്റൽ കോളേജിലെ ഒരു വിദ്യാർത്ഥിയെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിലാക്കി.

പനി ബാധിച്ച് ചികിത്സ തേടവേ, താൻ യാത്ര ചെയ്യുമ്പോൾ വവ്വാൽ മുഖത്തടിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിൽ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയിയട്ടുള്ളത്.

വിദ്യാർത്ഥിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആളുടെ പനിയും കുറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥിക്ക് കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി പ്രൈമറി കോണ്ടാക്ട് ഉണ്ട് എന്നുള്ള പ്രചാരണം തെറ്റാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

കോഴിക്കോട് നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്.

രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പ‍ർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: