scorecardresearch

നിപ: കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍; ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം

author-image
WebDesk
New Update
Nipah | News | Kerala

പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. കണ്ടൈയ്ൻമെന്റ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾക്ക് വിലക്കുണ്ട്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണം.

Advertisment

ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. ഒരു ബൈസ്റ്റാന്‍ഡര്‍ക്ക് മാത്രമായിരിക്കും അനുവദിക്കുക. കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണമുണ്ട്. പൊതുപരിപാടികള്‍ ജില്ലാഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമായിരിക്കും നടക്കുക.

ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16-നും അവധി പ്രഖ്യാപിച്ചു.

നേരത്തെ ഇന്നും നാളെയും അവധി (സെപ്റ്റംബർ 14,15) പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം.

Advertisment

ഈ ദിവസങ്ങളില്‍ അനാവശ്യ യാത്രയും ഒത്തുചേരലുകളും ഒഴിവാക്കാനും ജില്ലാ ഭരണകൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

Nipah Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: