കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതുവരെ നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കത്തിൽ വന്ന 123 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുകയാണെന്നും വീണാ ജോര്‍ജ് അറിയിച്ചു.
അതേസമയം, ആദ്യ ഘട്ടത്തിൽ സാമ്പിളുകൾ ശേഖരിച്ച വവ്വാലുകളിലും ആടുകളിലും വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി. ചാത്തമംഗലത്ത് നിന്നും ആദ്യ ഘട്ടത്തിൽ ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിൾ പരിശോധനാ ഫലവും ഇന്നലെ വൈകിട്ട് നെഗറ്റീവായിരുന്നു. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകളുടെ പരിശോധന നടന്നത്.
Also read: ‘പുറത്തിറങ്ങാനാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു’; നിപയില്‍ നിശബ്ദമായി ചാത്തമംഗലം ഗ്രാമം