scorecardresearch
Latest News

കോട്ടയത്ത് ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ 9 പെൺകുട്ടികളെ കണ്ടെത്തി

കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

kerala police, ie malayalam

കോട്ടയം: കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ 9 പെൺകുട്ടികളെ കാണാതായി. കൂത്താട്ടുകുളത്തിനു സമീപം ഇലഞ്ഞിയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിലാണ് എല്ലാവരും ഉണ്ടായിരുന്നത്.

മഹിളാസമഖ്യ എന്ന സ്വകാര്യ എൻജിഒ നടത്തുന്ന ഷെൽട്ടർ ഹോമിൽനിന്നാണ് ഇന്നു പുലർച്ചെ പോക്സോ കേസ് ഇരകളടക്കമുള്ള പെൺകുട്ടികളെ കാണാതായത്. ശിശുക്ഷേമ സമിതിയുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

വെളുപ്പിനെ 5.30 ന് കുട്ടികളെ അധികൃതർ വിളിച്ചുണർത്താൻ പോയ സമയത്താണ് കാണാനില്ലെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവത്തിനുപിന്നാലെ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. വിവിധ കേസുകളിൽപെട്ടാണ് 9 പേരും ഷെൽട്ടർ ഹോമിലെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nine girls including pocso survivors missing a private shelter home in kottayam