കണ്ണൂർ: പാ​നൂ​ർ കൈ​വേ​ലി​ക്ക​ലി​ൽ സി​പി​എം പ്ര​ക​ട​ന​ത്തി​നു നേ​രേ ബോം​ബേ​റിഞ്ഞ സം​ഭ​വ​ത്തി​ൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെല്ലാം ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. ആർഎസ്എസ് ബോംബേറിൽ നിരവധി സിപിഐഎം പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേറ്റിരുന്നു.

കൈ​വേ​ലി​ക്ക​ലി​ലെ തൈ​പ്പ​റ​മ്പ​ത്ത് ടി.​പി.നി​ജു​ൽ രാ​ജ് (23), കൈ​വേ​ലി​ക്ക​ലി​ലെ ചാ​ലു​പ​റ​മ്പ​ത്ത് സി.​പി.അ​ക്ഷ​യ് (20), കൈ​വേ​ലി​ക്ക​ലി​ലെ ക​ല്ലു​ള്ള​പ​റ​മ്പ​ത്ത് കെ.​പി. നി​ജീ​ഷ് (24), പാ​ല​ക്കൂ​ലി​ലെ മൊ​ട്ടേ​മ്മ​ൽ കു​നി​യി​ൽ പി.​കെ.​ആ​ഷി​ക്ക് (20), കെ.​സി.​മു​ക്കി​ലെ ക​ല്ലു​ള്ള പ​റ​മ്പ​ത്ത് അ​ഷി​ൻ സു​രേ​ന്ദ്ര​ൻ (20), കൈ​വേ​ലി​ക്ക​ലി​ലെ ചാ​ലി​ൽ സി.​വൈ​ശാ​ഖ് (24), കൈ​വേ​ലി​ക്ക​ലി​ലെ ചാ​ലു​പ​റ​മ്പ​ത്ത് സി.​പി.​നി​ജീ​ഷ് (22), കൈ​വേ​ലി​ക്ക​ലി​ലെ ചാ​ലു​പ​റ​മ്പ​ത്ത് സി.​പി.​നി​ധി​ൻ (26), കെ.​സി.​മു​ക്കി​ലെ വി​ല്ല​ന്‍റ​വി​ട റോ​ഷി​ൻ ലാ​ൽ (22) എ​ന്നി​വ​രാണ് പിടിയിലായിരിക്കുന്നതെന്ന് ‘ദീപിക’ റിപ്പോർട്ട് ചെയ്യുന്നു.

പാ​നൂ​ർ സി​ഐ​യു​ടെ ചു​മ​ത​ല​യു​ള്ള കൂ​ത്തു​പ​റ​മ്പ് സികെ പ്ര​തീ​ഷും സംഘവുമാണ് പ്രതികളെ പിടിച്ചത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.