കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ച് നടി നിമിഷ സജയന്‍. കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി നിമിഷയുമെത്തി. ലോങ് മാര്‍ച്ച് അവസാനിക്കുന്നതുവരെ പങ്കെടുക്കുമെന്നും പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്നും നിമിഷ സജയന്‍ പറഞ്ഞു.
സര്‍ക്കാരിനു ശ്രദ്ധിക്കാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് ഇത്ര ഗൗരവം നല്‍കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പൗരത്വ ഭേദഗതി നിയമം തെറ്റായ തീരുമാനമാണ്. സര്‍ക്കാര്‍ ഇത് തിരുത്തണം. നിയമത്തെ കുറിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ വ്യക്തത കുറുവുണ്ടെന്നും എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും നിമിഷ പറഞ്ഞു. വിഷയത്തെ കുറിച്ച് നന്നായി പഠിച്ചശേഷം തന്നെയാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നും ഇത്രയേറെ ആളുകളെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും നിമിഷ വ്യക്തമാക്കി.
Read Also: തോല്‍വിയില്‍ ഞെട്ടി ബിജെപി
പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തി കൊച്ചിയിൽ നടക്കുന്ന ലോങ് മാര്‍ച്ച് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാർച്ച് ഷിപ്പ് യാര്‍ഡിലേക്കാണ് എത്തുക. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്.
Read Also: പൗരത്വ ഭേദഗതി നിയമം വേണ്ട; ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി റിമ
ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽനിന്നു ഫോർട്ട് കൊച്ചി വരെ പദയാത്രയും നടത്തുന്നുണ്ട്. ഉച്ചയ്ക്ക് മൂന്നിന് രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിക്കുന്ന മാർച്ച് വൈകുന്നേരം ഏഴിന് ഫോർട്ട് കൊച്ചി വാസ്കോ സ്വയറിൽ എത്തും.