scorecardresearch

Latest News

നിമിഷപ്രിയയുടെ മോചനം: 50 ദശലക്ഷം റിയാല്‍ ദയാധനമായി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം

യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടതായാണ് വിവരം

Nimishapriya, Yemen

യെമന്‍ പൗരനായ തലാല്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടതായാണ് വിവരം. തലാലിന്റെ കുടുംബം ദയധനം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

50 ദശലക്ഷം യെമെന്‍ റിയാല്‍ ( ഏകദേശം ഒന്നരക്കോടി രൂപ) തലാലിന്റെ കുടുംബം ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. റംസാന്‍ മാസം അവസാനിക്കുന്നതിന് മുന്‍പ് മറുപടി നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപീകരിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തത്തിയതിന് പിന്നാലെയാണ് ദയാധനം സംബന്ധിച്ച തീരുമാനത്തിലേക്ക് തലാലിന്റെ കുടുംബം എത്തിയത്.

കഴിഞ്ഞ മാസമായിരുന്നു സനയിലെ ഹൈക്കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. സ്ത്രീയെന്ന കാര്യം മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരന്‍ മകന്റെയും കാര്യം പരിഗണിച്ചും കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം.

2017 ലാണ് യെമൻ പൗരൻ കൊല്ലപ്പെടുന്നത്. യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചുവച്ച് ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. അമിത ഡോസിൽ മരുന്ന് കുത്തിവെച്ചായിരുന്നു കൊലപാതകം.

ശേഷം മൃതദേഹം വീടിനുമുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയയുടെയും ഇയാളുടെയും വിവാഹം കഴിഞ്ഞതായി രേഖകളുണ്ട്. എന്നാൽ ഇത് ലൈസൻസ് ആവശ്യങ്ങൾക്ക് വേണ്ടി എടുത്തതാണ് എന്നായിരുന്നു നിമിഷയുടെ വാദം.

Also Read: Russia-Ukraine War News: മരിയുപോളില്‍ ചെറുത്ത് നില്‍പ്പുമായി യുക്രൈന്‍ സൈന്യം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nimisha priya death penalty thalals family ready for talks on blood money