Latest News

ഐഎസിൽ ചേർന്ന മകളെ നാട്ടിലെത്തിക്കണമെന്ന ഹർജി; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

കേന്ദ്രം രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി

Nimisha fathima Mother to High court, High court, Nimisha fathima, നിമിഷ ഫാത്തിമ, islamic state, ഐഎസ്, isis, Afghanistan, ie malayalam

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന മകൾ നിമിഷയേയും കുഞ്ഞിനേയും നാട്ടിൽ എത്തിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്പത്ത് നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. ഈ വിഷയത്തിൽ കേന്ദ്രം രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി ജൂലൈ രണ്ടിന് ബിന്ദു സമ്പത്ത് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പിബി സുരേഷ് കുമാർ പരിഗണിച്ചത്.

ഭർത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന നിമിഷ, ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് അഫ്ഗാൻ പൊലിസിന് കീഴടങ്ങി ഇപ്പോൾ ജയിലിലാണന്നും നാട്ടിലെത്തിക്കാൻ നടപടി വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Read More: ഐഎസിൽ ചേർന്ന മകളെ നാട്ടിലെത്തിക്കണം; നിമിഷയുടെ മാതാവ് ഹൈക്കോടതിയിൽ

മകളെയും കുഞ്ഞിനേയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലന്നും ഹർജിയിൽ പറയുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി കോടതി നിർദ്ദേശപ്രകാരം പിൻവലിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nimisha fathimas mothers plea kerala high court seeks centres response

Next Story
11,586 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 135 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com