തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയെ കണ്ടു. നിമിഷയുമായി ബന്ധപ്പെട്ട സംഭവങ്ങൾ വിശദീകരിച്ച് കൊണ്ടുള്ള ദീർഘമായ കത്ത് അവർ വനിത കമ്മിഷന് കൈമാറി.

“കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബിന്ദു പറഞ്ഞു. താനൊരു രാഷ്ട്രീയപാർട്ടിയുടെയും അനുഭാവിയല്ല. ദൈവത്തിൽ വിശ്വാസമുണ്ട്. മകളെയും മരുമകനെയും ദൈവം തിരിച്ചുതരുമെന്നാണ് പ്രതീക്ഷ”, അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്, രാജ്യം വിട്ട മറ്റുള്ളവരുടെ ബന്ധുക്കളിൽ നിന്ന് ഇപ്പോൾ സഹകരണം ലഭിക്കുന്നില്ലെന്ന് ബിന്ദു പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി രേഖ ശർമ്മ കൂടിക്കാഴ്ച നടത്തുന്നുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹാദിയ കേസിൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇവർ കേരളത്തിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ