Latest News

ഐഎസിൽ ചേർന്ന മകളെ നാട്ടിലെത്തിക്കണം; നിമിഷയുടെ മാതാവ് ഹൈക്കോടതിയിൽ

കേന്ദ്ര സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കിയാണ് ബിന്ദു സമ്പത്ത് ഹർജി നൽകിയത്

Nimisha fathima Mother to High court, High court, Nimisha fathima, നിമിഷ ഫാത്തിമ, islamic state, ഐഎസ്, isis, Afghanistan, ie malayalam

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്ന മകൾ നിമിഷയേയും കുഞ്ഞിനേയും നാട്ടിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

നിമിഷയുടെ മാതാവ് തിരുവനന്തപുരം മണക്കാട് സ്വദേശി ബിന്ദു സമ്പത്താണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്.

ഭർത്താവിനൊപ്പം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന നിമിഷ, ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് അഫ്ഗാൻ പൊലിസിന് കീഴടങ്ങി ഇപ്പോൾ ജയിലിലാണന്നും അവരെ നാട്ടിലെത്തിക്കണമെന്നുമാണ് ആവശ്യം.

മകളെയും കുഞ്ഞിനേയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളേയും ദേശീയ മനുഷ്യാവകാശ കമ്മീഷനേയും ബാലാവകാശ കമ്മീഷനേയും സമീപിച്ചിട്ടും നടപടിയില്ലന്നും ബിന്ദു സമ്പത്ത് ആവശ്യപ്പെട്ടതായാണ് വിവരം. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

Read More: എന്തുകൊണ്ട് അന്ന് തടഞ്ഞില്ല? എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലാൻ വിടുന്നത്?; നിമിഷ ഫാത്തിമയുടെ അമ്മ

മകളെ നാട്ടിലെത്തിക്കാൻ പല വഴിയിലൂടയും താൻ ശ്രമിച്ചിരുന്നതായി അടുത്തിടെ ബിന്ദു സമ്പത്ത് പറഞ്ഞിരുന്നു. ‘ഒന്നര വർഷമായി മകൾ ജയിലിലാണെന്ന് അറിഞ്ഞിട്ട്. പല വഴികളിലൂടെയും ശ്രമിച്ചു. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനും മെയിൽ അയച്ചു. ആരും മറുപടി തന്നില്ല. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11 കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണ്,” എന്നാണ് ബിന്ദു സമ്പത്ത് ഒരു വാർത്താ ചാനലിനോട് പറഞ്ഞത്.

ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേരാൻ പോയ സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല നാലു മലയാളി യുവതികൾ അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നുവെന്നാണ് വിവരം. ഇവരെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. 2016-18 സമയത്താണ് യുവതികൾ അഫ്ഗാനിസ്ഥാനിലേക്ക് പോയതെന്നും ഇവരുടെ ഭർത്താക്കന്മാർ യുഎസ് വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nimisha fathima mother habeas corpus plea at high court

Next Story
കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഇന്നു മുതൽ പ്രസിദ്ധീകരിക്കുംveena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com