Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ് അന്തരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

udf candidate,v v prakash,നിലമ്പൂര്‍,യുഡിഎഫ് സ്ഥാനാര്‍ത്ഥി,വി വി പ്രകാശ്,Nilambur

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. കെഎസ് യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

മൃതദേഹം രാവിലെ 6.30 മുതല്‍ 7.30 വരെ മലപ്പുറം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് 3ന് എടക്കരയിലായിരിക്കും സംസ്‌കാരം.

രമേശ് ചെന്നിത്തല, ആര്യാടന്‍ ഷൗക്കത്ത്, ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ തുടങ്ങിയവർ വി.വി. പ്രകാശിന്റെ വിയോ​ഗത്തിൽ അനുശോചിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nilambur udf candidate v v prakash died

Next Story
വാക്സിന് പണമെവിടെ എന്ന് ചോദിച്ചാൽ ആ സമയത്ത് പണം വരുമെന്നാണ് മറുപടി: മുഖ്യമന്ത്രിPinarayi Vijayan Press Meet Gold Smuggling Case
The moderation of comments is automated and not cleared manually by malayalam.indianexpress.com