മലപ്പുറം: നിലന്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്ന് മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയുടെ അന്വേഷണ റിപ്പോർട്ട്. മാവോയിസ്റ്റ് ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്നാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കലക്ടറുടെ കണ്ടെത്തൽ.
2016 നവംബർ 24ന് കരുളായി വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജ് (65 ), സംഘാംഗം കാവേരി എന്ന അജിത (42) എന്നിവരെ തണ്ടർബോൾട്ട് വധിച്ചിരുന്നു. കീഴങ്ങിയ ഇവരെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചെന്നായിരുന്നു ആരോപണം ഉയർന്നത്.