നിലമ്പൂർ: മമ്പാട് പൊങ്ങല്ലൂരിൽ റോഡപകടത്തിൽ നാലുപേർ മരിച്ചു. ബസും ഓംനി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ടു സ്ത്രീകളടക്കം നാലുപേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
നിലമ്പൂരിൽനിന്നും മഞ്ചേരിയിലേക്ക് പോയ ബസ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച സ്ത്രീകൾ വാനിലുണ്ടായിരുന്നവരാണ്. വാൻ ഓടിച്ചിരുന്ന ആലുങ്കൽ അലി അലി അക്ബർ സംഭവസ്ഥലത്തുതന്നെ മരിച്ചു. എടവണ്ണയിലെ ആശുപത്രിയിൽ കഴിയുന്ന അലി അക്ബറിന്റെ ഭാര്യയെ സന്ദർശിച്ചശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
ഏഴു പേരാണ് വാനിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. ബസ് യാത്രക്കാരിൽ ആർക്കും സാരമായ പരുക്കില്ല.