/indian-express-malayalam/media/media_files/uploads/2023/06/nihal-2.jpg)
നിഹാല്‍
കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു.
ജൂലൈയിൽ കണ്ണൂർ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇന്നലെ രാത്രിയാണ് തെരുവ് നായകള്‍ കടിച്ചുകീറിയ നിലയില്‍ നിഹാലിന്റെ മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആണ് 500 മീറ്ററോളം അകലെയുള്ള ആള്‍താമസമില്ലാത്ത
വീടിന്റെ ഗേറ്റിന് സമീപത്ത്നിന്ന് കുട്ടിയുടെ മൃതദേഹം അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നായ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടി കളിക്കുകയാണെന്നായിരുന്നു വീട്ടുകാര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞിട്ടും കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.