Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം

ചെറിയ പ്രായത്തിൽ ഈ പെൺകുട്ടി കാണിക്കുന്ന നീതിബോധത്തിനും ധൈര്യത്തിനും കൈയടിക്കുകയാണ് ഇന്ന് സമൂഹം

nida fathima, നിദ ഫാത്തിമ, Nidha Fathima,നിത ഫാത്തിമ, Young India Award, യങ് ഇന്ത്യ അവാർഡ്, Mahatma Gandhi Foundation,Snake bite,Shahla Sherin, iemalayalam, ഐഇ മലയാളം

കല്‍പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ല ഷെറിന്റെ ശബ്ദമായി മാറിയ കൂട്ടുകാരി നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് നിദ അര്‍ഹയായത്. ഷഹ്‌ല മരിച്ചത് അധ്യാപകരുടെ അനാസ്ഥമൂലമാണെന്ന് പുറം ലോകം ആദ്യം അറിഞ്ഞത് നിദയുടെ വാക്കുകളിലൂടെയായിരുന്നു.

ബത്തേരി സ്‌കൂളില്‍ ഏഴാം ക്ലാസിലാണ് നിദ പഠിക്കുന്നത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ വളരെ ഉറച്ച ശബ്ദമായിരുന്നു നിദ ഫാത്തിമ. തെറ്റിനെതിരെ വിരല്‍ചൂണ്ടാന്‍ നിദ ഫാത്തിമ കാണിച്ച ധീരതയെ കേരളം ഒന്നാകെ പ്രശംസിക്കുകയാണ്. അതിനിടെയാണ് നിദയെ തേടി പുരസ്കാരം എത്തിയത്. ഡിസംബറിൽ പുരസ്കാരം സമ്മാനിക്കും.

ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെറിയ പ്രായത്തിൽ ഈ പെൺകുട്ടി കാണിക്കുന്ന നീതിബോധത്തിനും ധൈര്യത്തിനും കൈയടിക്കുകയാണ് ഇന്ന് സമൂഹം.

Read More: ‘ഇനിയും ആ സ്‌കൂളില്‍ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവാ’: നിദ ഫാത്തിമ

പാമ്പുകടിയേറ്റ ഭാഗം നീലിച്ചിരുന്നുവെന്നും സംഭവത്തിനു ശേഷവും ക്ലാസ് തുടരുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കള്‍ എത്തിയശേഷമാണ് ഷെഹലയെ ആശുപത്രിയിലെത്തിച്ചതെന്നും യാതൊരു സങ്കോചവുമില്ലാതെയാണ് നിത മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. ഇതിന് പുറമെ സ്കൂളിലെ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചും ശുചിമുറി ഉൾപ്പെടെയുള്ളവയുടെ ശോചനീയാവസ്ഥയെ കുറിച്ചും നിത പറഞ്ഞിരുന്നു.

ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ലയ്ക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റത്. ക്ലാസ് മുറിയിലെ കോണ്‍ക്രീറ്റ് തറയില്‍ ചുമരിനോട് ചേര്‍ന്ന് രണ്ടു മാളങ്ങളുണ്ട്. ഇതിലൊന്നില്‍നിന്നാണു പാമ്പ് ഷഹ്‌ലയെ കടിച്ചത്.

കുട്ടിക്കു യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപകന്‍ സി.പി.ഷജില്‍ കുമാറിനെയും അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് ഡോക്ടറെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സുരേഷാണു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nidha fathima gets young india award

Next Story
Kerala Pournami Lottery RN-419 Result: പൗര്‍ണമി RN-419 ലോട്ടറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയ്ക്ക്kerala lottery,കേരള ലോട്ടറി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express