കൊച്ചി: വിവാദമായ മതംമാറ്റ കേസിൽ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാനെതിരെ ഉയർന്ന ആരോപണങ്ങളിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. തീവ്രവാദ ബന്ധമുണ്ട് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഹാദിയയുടെ അച്ഛൻ അശോകന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തിനായി കണ്ണൂരിലെ കനകമലയിൽ ഇവർ യോഗം ചേർന്നതായാണ് കണ്ടെത്തൽ. ഈ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്നാം പ്രതി മന്‍സീദ്, ഒന്‍പതാം പ്രതി ഷെഫ്‌വാൻ എന്നിവരെ തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ എൻഐഎ സംഘം ചോദ്യം ചെയ്യും.
ഒന്നാം പ്രതി മൻസീദുമായി ഷെഫിൻ ജഹാന് നേരിട്ട് ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നത്. തീവ്രവാദ പ്രവർത്തനത്തിനായി ഇവർ ആരംഭിച്ച വാട്സ്ആപ്പ്-ടെലഗ്രാം ഗ്രൂപ്പുകളിൽ ഷെഫിൻ ജഹാൻ അംഗമായിരുന്നെന്നാണ് കണ്ടെത്തൽ.