കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികൾക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു.പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ, പിടികിട്ടാപ്പുള്ളി സിപി ഉസ്മാൻ എന്നിവർക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസല് രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തില് പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണ്. പ്രതികൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് കഴിഞ്ഞ വർഷം നവംബർ 1ന് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു.

മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പെൻഡ്രൈവും പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡിൽ പൊലിസ് പിടിച്ചെടുത്തിരുന്നു. കേസിൽ അന്വേഷണം തുടരുകയാണന്നും എൻ ഐ എ കോടതിയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.