കൊച്ചി: നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ പ്രോട്ടോകോൾ ലംഘിച്ച് വിതരണം ചെയ്‌ത സംഭവത്തിൽ സി ആപ്‌റ്റിൽ വീണ്ടും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തുന്നു. ഖുര്‍ആന്‍ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാ രേഖകള്‍ പരിശോധിക്കും. ഇതിനായി സി ആപ്‌റ്റിൽ നിന്ന് രേഖകൾ ശേഖരിച്ചു. വാഹനത്തിന്റെ യാത്രാ വഴി പരിശോധിക്കും.

Read Also: ലൈഫ് പദ്ധതി ക്രമക്കേടില്‍ പ്രാഥമിക അന്വേഷണം; വിജിലന്‍സിന് ചുമതല

ഇത് രണ്ടാം തവണയാണ് എൻഐഎ സി ആപ്‌റ്റിൽ പരിശോധന നടത്തുന്നത്. ഇന്നലെ എൻഐഎ കൊച്ചി യൂണിറ്റിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥർ സി ആപ്‌റ്റിലെ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തിരുന്നു.

Read Also: നിലത്തു കുത്തിയ പന്തിനായി അപ്പീൽ, ധോണി അംപയറോട് ചൊടിച്ചു; മോശം ക്യാപ്‌റ്റൻസിയെന്ന് സേവാഗ്

യുഎഇ കോൺസുലേറ്റിൽ നിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്‌തതായി പറയുന്നു. അതിനുശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സി ആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്‌സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്. മതഗ്രന്ഥങ്ങൾ എത്തിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.