കൊച്ചി: കനകമല കേസില്‍ ദശീയ അന്വഷണ ഏജന്‍സി ഒരാള്‍ക്കെതിരെ കൂടി കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലക്ഷ്മിനഗര്‍ പാറക്കടവത്ത് മൊയ്നുദ്ദീനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ പിടിയിലായ മൊയ്നുദ്ദീനെ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിലേക്കയയ്ക്കുകയായിരുന്നു.

കണ്ണൂര്‍ കനകമലയില്‍ ഐഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നവരുമായി ഇയാള്‍ ഓണ്‍ലൈന്‍വഴി ബന്ധപ്പെട്ടെന്നാണ് ആരോപണം. ഐഎസിനുവേണ്ടി ഇയാള്‍ രഹസ്യ ആശയപ്രചാരണം നടത്തുകയും മറ്റ് പ്രതികള്‍ക്ക് സാമ്പത്തികസഹായം നല്‍കുകയും ചെയ്തുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. രഹസ്യസ്വഭാവമുള്ള ‘ടെലിഗ്രാം’ ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഐഎസ് ഭീകരാശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഇബ്നു അബ്ദുള്ള, അബു അല്‍ ഇന്തോനേസി എന്നീ പേരുകളിലാണ് ഇയാള്‍ ആശയപ്രചാരണം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. കണ്ണൂര്‍ കനകമല സംഭവത്തില്‍ മൊയ്നുദ്ദീന്‍, കോഴിക്കോട് സ്വദേശി സജീര്‍ മംഗലശേരി, ചെന്നൈയില്‍ താമസിക്കുന്ന കമാല്‍ എന്നിവരെ എന്‍ഐഎ സംഘം പ്രതിചേര്‍ത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ