കാസർകോട്: കേരളത്തില്‍ മൂന്നിടത്ത് എന്‍ഐഎയുടെ റെയ്ഡ്. കാസർകോട് രണ്ടിടത്തും പാലക്കാട് ഒരിടത്തുമാണ് ദേശീയ സുരക്ഷാ ഏജന്‍സി പരിശോധന നടത്തിയത്. കേരളത്തില്‍ നിന്നും യുവാക്കള്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിനെ തുടര്‍ന്ന് സംശയം തോന്നിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഐഎസില്‍ ചേര്‍ന്ന യുവാക്കളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരാണ് ഇവര്‍. അതേസമയം, സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളുടെ സിഡികളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
NIA today carried out searches at three places in Kerala in connection with ISIS Kasaragod Module case. They are suspected to have links with some of accused in said case who left India to join terrorist organisation ISIS/ Daish. The 3 suspects are being questioned by NIA. pic.twitter.com/6bQtXkbIR8
— ANI (@ANI) April 28, 2019
ഐഎസുമായി ബന്ധമുള്ള ഹബീബ് റഹ്മാന് എന്ന 25 കാരനെ കഴിഞ്ഞ വര്‍ഷം എഐഎ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാസർകോട് നിന്നും 14 പേരുടെ സംഘം 2016 ല്‍ ഐഎസില്‍ ചേരാന്‍ പോയതായി കണ്ടെത്തുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.