സ്വർണക്കടത്ത് കേസിൽ വീണ്ടും അറസ്റ്റ്; കൈവെട്ട് കേസിൽ വിചാരണ നേരിട്ടയാളടക്കം പിടിയിലെന്ന് എൻഐഎ

എറണാകുളം, മലപ്പുറം ജില്ലകളിൽ ആറിടങ്ങളിൽ തിരച്ചിൽ. അറസ്റ്റിലായവർക്ക് ഗൂഢാലോചനയിൽ പങ്കെന്ന് എൻഐഎ

Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, Swapna Suresh, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആറ് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. എറണാകുളം മലപ്പുറം ജില്ലകളിലായി ആറിടത്ത് തിരച്ചിൽ നടത്തിയതായും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂലൈ, 30.31, ഓഗസ്റ്റ് 1 തീയതികളിലായാണ് പുതിയ അറസ്റ്റുകൾ. ഓഗസ്റ്റ് രണ്ടിനാണ് അറസ്റ്റിലായവരുടെ വീടുകളിൽ എൻഐഎ സംഘം തിരച്ചിൽ നടത്തിയത്.

അറസ്റ്റിലായ പ്രതി റമീസിനൊപ്പം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തുന്നതിനുള്ള ഗൂഡാലാചനയിൽ പങ്കാളികളായെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് ജൂലൈ 30ന് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറഞ്ഞു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജലാൽ എഎം, മലപ്പുറം വേങ്ങര സ്വദേശി സെയ്ദ് അലവി എന്നിവരായിരുന്നു അറസ്റ്റിലായത്.

Read More: സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ വിട്ടയച്ചു,  ചോദ്യം ചെയ്തത് 10 മണിക്കൂറിലേറെ

31 ന് മലപ്പുറം ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് ഷാഫി, കോട്ടക്കൽ സ്വദേശി അബ്ദു പി ടി എന്നിവരെയും സമാന ചാർജുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് ഒന്നിന് മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ജലാൽ എഎമ്മിനെ ഇവർ സഹായിച്ചതായും ഗൂഢാലോചനയുടെ ഭാഗമായെന്നും വ്യക്തമായതായി എൻഐഎ വാർത്താ കുറിപ്പിൽ പറഞ്ഞു.

മുഹമ്മദലി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗമാണെന്നും എൻഐഎ അറിയിച്ചു. മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ ഇയാൾക്കെതിരേ പോലീസ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2015ൽ വിചാരണയ്ക്ക് ശേഷം മുഹമ്മദലി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

Read More: വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു അനുമതി

ഞായറാഴ്ച 6 ഇടങ്ങളിൽ പരിശോധന നടത്തിയതായും എൻഐഎ പറഞ്ഞു.എറണാകുളം ജില്ലയിൽ പ്രതികളായ ജലാൽ എ. എം, റാബിൻസ് ഹമീദ് എന്നിവരുടെ വസതികളിലും, മലപ്പുറം ജില്ലയിൽ റമീസ് കെ. ടി., മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി എന്നിവരുടെ വീടുകളിലുമായിരുന്നു തിരച്ചിൽ.

തിരച്ചിലിനിടെ രണ്ട് ഹാർഡ് ഡിസ്കുകൾ, ഒരു ടാബ്‌ലെറ്റ് പിസി, എട്ട് മൊബൈൽ ഫോണുകൾ, ആറ് സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവയും ബാങ്ക് പാസ്ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, യാത്രാ രേഖകൾ, പ്രതികളുടെ തിരിച്ചറിയൽ രേഖകൾ എന്നിവയും പിടിച്ചെടുത്തതായും എൻഐഎ പറഞ്ഞു.

കേസിൽ ഇതുവരെ പത്ത് പേരെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nia arrest gold smuggling raid in ernakulam malappuram401740

Next Story
കേരളത്തിൽ 1169 പേർക്ക് കൂടെ കോവിഡ്, സമ്പർക്കം വഴി 991; രോഗമുക്തി നേടി 688 പേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com