തിരുവന്തപുരം: ഭീകരവാദ ബന്ധം ആരോപിക്കപ്പെടുന്ന രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായതായി വിവരം. സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ് എന്നിവരാണ് പിടിയിലായത്. ശുഹൈബിനെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ബംഗലൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഗുൽ നവാസിനെ ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലിടെത്തുതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമല്ല.
#JUSTIN: Important arrest in 2008 #Bengaluru serial blast case, ATC with the assistance of central agencies have detained 1 accused Shoab, absconding since 2008. According to @ips_patil Red Corner, Notice was issued against him, he has been detained in Kerala. @IndianExpress
— Darshan Devaiah B P (@DarshanDevaiahB) September 21, 2020
ബെംഗളൂരു സിറ്റി പൊലീസിന് കീഴിലെ ആന്റി ടെററിസ്റ്റ് സെല്ലാണ് ശുഹൈബിനെ അറസ്റ്റ് ചെയ്തത്. 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശുഹൈബിനെ ബംഗലൂരുവിലേക്ക് കൊണ്ടുവരും.
2008 മുതൽ ശുഹൈബ് ഒളിവിലാണെന്നും സന്ദീപ് പാട്ടീൽ പറഞ്ഞു. ശുഹൈബിനെതിരെ ഇൻറർപൊളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും വിവരമുണ്ട്. 2008 ജൂലൈ 25 നാണ് ബംഗലൂരു സ്ഫോടന പരമ്പര നടന്നത്. ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി ഒമ്പത് സ്ഫോടനങ്ങളായിരുന്നു നടന്നത്. സ്ഫോടന പരമ്പരയിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.