ന്യൂഡല്‍ഹി:കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്ര ഗതാഗത വകുപ്പിനെ ബോധ്യപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ്. കേന്ദ്ര ഗതാഗത വകുപ്പ് സെക്രട്ടറിയുമായി വിശദമായി സംസ്ഥാനത്തിന്റെ വിഷയങ്ങൾ ചര്‍ച്ചചെയ്തതായി സംസ്ഥാന പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമല വര്‍ധന റാവു. കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികള്‍ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയപാത അതോറിട്ടിയെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും ബോധ്യപ്പെടുത്തിയതായും പ്രിന്‍സിപ്പള്‍ സെക്രട്ടറി വ്യക്തമാക്കി.
Also Read: ദേശീയപാതാ വികസനം: വിവാദ വിജ്ഞാപനം കേന്ദ്രം റദ്ദാക്കിയിട്ടില്ലെന്ന് ജി സുധാകരന്
ദേശീയപാത വികസനത്തിന് കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികല്‍ വളരെയേറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ മുന്‍ഗണനാക്രമം പുനക്രമീകരിച്ച നടപടി കേരളത്തിലെ ദേശീയപാത വികസനത്തിന് തിരിച്ചടിയായിരുന്നു. 2018 ജനുവരിയില്‍തന്നെ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ ദേശീയപാത വികസന പദ്ധതികള്‍ രണ്ടാം മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയത് എന്‍.എച്ച്.എ.ഐ തലത്തിലുള്ള തീരുമാനമായിരുന്നെന്നും നടപടി തിരുത്തുന്നതിന് കേന്ദ്ര ഗതാഗതമന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത സെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.
Also Read: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
പദ്ധതിയില്‍ കാലതാമസം നേരിട്ടാല്‍ ഉയർന്ന വാഹന നിരക്കും കുതിച്ചുയരുന്ന ഭൂമി വിലയും ദേശീയപാത വികസനം പ്രതിസന്ധിയിലാക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികള്‍, രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിച്ച് ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നില നിര്‍ത്തുന്നതിന് കേരളം സമ്മര്‍ദ്ദം ശക്തമാക്കിയത്. കേന്ദ്ര ഗതാഗത സെക്രട്ടറി തിങ്കളാഴ്ച പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയപാത അതോറിട്ടി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു.
Also Read: ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നിരസിച്ചു
നേരത്തെ വിവാദ ഉത്തരവ് റദ്ദാക്കിയതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിക്കില്ലെന്നും ഗഡ്കരി പറഞ്ഞിരുന്നു. എന്നാൽ ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയിട്ടുള്ള വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന് അറിയിക്കുകയായിരുന്നു.