തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈഎസ്പി വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ മൃതദേഹത്തിൽ മദ്യത്തിന് സമാനമായ ഗന്ധം ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ആമാശയത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

സനലിനെ പൊലീസ് നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിക്കാൻ ശ്രമിച്ചെന്നും, ദേഹത്ത് മദ്യം ഒഴിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലൂടെ മാത്രമേ മദ്യം തന്നെയാണോ എന്ന് ഉറപ്പിക്കാനാവൂ എന്നാണ് റിപ്പോർട്ടുകൾ.

തലയ്ക്കേറ്റ ക്ഷതങ്ങളാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിന്നിലും നെഞ്ചിലും വയറിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തലയിലേറ്റ ക്ഷതത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായിരുന്നു.

നവംബർ അഞ്ചിനാണ് സനൽ കൊല്ലപ്പെട്ടത്. വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് നടന്ന വാക്കു തർക്കത്തിനിടെ സനലിനെ ഡിവൈഎസ്‌പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവശേഷം ഹരികുമാർ ഒളിവിലായിരുന്നു. പിന്നീട് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ