പ്രതിയെ കോടതിയിലെത്തിക്കാൻ വൈകിയ പൊലീസുകാരെ ശിക്ഷിച്ചു

ശിക്ഷിക്കപ്പെട്ട പൊലീസുകാർ പിന്നീട് തിരുവനന്തപുരം റൂറൽ എസ്‌പിക്ക് പരാതി നൽകി

നെയ്യാറ്റിന്‍കര: കോടതി കേസ് പരിഗണിക്കുന്ന സമയത്ത് പ്രതിയെ എത്തിക്കാൻ വൈകിയതിന് പൊലീസുകാരെ മജിസ്ട്രേറ്റ് ശിക്ഷിച്ചു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി രണ്ടാണ് പൊലീസുകാരെ ശിക്ഷിച്ചത്. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരെ കോടതി സമയം തീരും വരെ തൊപ്പിയും ബെൽറ്റും അഴിച്ച് കോടതിയിൽ നിർത്തിച്ചു.

ശിക്ഷിക്കപ്പെട്ട പൊലീസുകാർ പിന്നീട് തിരുവനന്തപുരം റൂറൽ എസ്‌പിക്ക് പരാതി നൽകി. പൊലീസുകാർ ശിക്ഷിക്കപ്പെടാൻ തക്ക കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിലാണ് പൊലീസ് നേതൃത്വം. പൊലീസുകാരുടെ പരാതിയിൽ നിയമനടപടി വേണമെന്നാണ് ഇവരുടെ നിലപാട്. അതിനാൽ തന്നെ മജിസ്ട്രേറ്റിനെതിരെ പരാതിയുമായി ജില്ലാ ജഡ്ജിയെയും ഹൈക്കോടതി രജിസ്ട്രാറിനെയും സമീപിക്കുമെന്ന് തിരുവനന്തപുരം റൂറൽ എസ്‌പി അശോക് കുമാർ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Neyyattinkara court punished kerala police officers

Next Story
യുഡിഎഫ് യോഗം ഇന്ന്; സീറ്റ് വിഭജനം ചര്‍ച്ചയാകുംudf, congress, muslim league, km mani, chennithala, ie malayalam, യുഡിഎഫ്, മുസ്ലീം ലീഗ്, മാണി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com