നെയ്യാര്‍ഡാം സംഭവം: എഎസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി പോലീസ് മേധാവിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു

neyyar police station, neyyar asi, neyyyar, നെയ്യാർ, നെയ്യാർ എഎസ്ഐ, നെയ്യാർ പൊലീസ്, നെയ്യാർ പൊലീസ് സ്റ്റേഷൻ, അപമര്യാദ, പോലീസ്, police violence, kerala, kerala police, ie malayalam

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തിൽ നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന വിഭാഗം എഡിജിപിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നൽകിയതായി കേരള പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

നെയ്യാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ സുദേവൻ എന്നയാളോടും അദ്ദേഹത്തിന്റെ മകളോടും എഎസ്ഐ കയർത്തു സംസാരിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. കുടുംബപ്രശ്നത്തിൽ പരാതി നൽകാനെത്തിയതായിരുന്നു സുദേവൻ.


സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി പോലീസ് മേധാവിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ചതിന് പിറകെയാണ് പൊലീസ് മേധാവി സസ്പെൻഷന് നിർദേശം നൽകിയത്.

Read More: പൊലീസ് നിയമ ഭേദഗതിയിൽ വീഴ്‌ച പറ്റി; തുറന്നുസമ്മതിച്ച് സിപിഎം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Neyyar police station asi suspension order dgp

Next Story
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്; കുറവ് കാസർഗോഡ്covid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com