തൃശ്ശൂർ: അഞ്ഞൂറ് രൂപയുടെ ഫോട്ടോസ്റ്റാറ്റ് നൽകി കബളിപ്പിച്ചതായി നടൻ രജിത് മേനോന്റെ പരാതി. രജിതിന്റെ ഹോട്ടലിലെ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്.
സംഭവത്തെ കുറിച്ച് രജിത് ഫേസ്ബുക്കി പോസ്റ്റിട്ടതോടെയാണ് വ്യജന്റെ സംഭവം പുറം ലോകമറിയുന്നത്.
തൃശ്ശൂരിൽ രജിതിന്റെ ഉടമസ്ഥതയിലുള്ള സ്വാദ് എന്ന റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയൊരാളാണ് 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകിയത്. വ്യാജ നോട്ടാണെന്ന് തിരിച്ചറിയാതെ ഹോട്ടലിലെ ജീവനക്കാരൻ പെട്രോൾ പമ്പിൽ പണം നൽകിയപ്പോഴാണ് കാര്യമറിയുന്നത്. ഉടൻ തൊട്ടടുത്ത ഒരു ബാങ്കിൽ പോയി സംഗതി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് രജിത് കള്ളനോട്ട് പോലീസിന് കൈമാറുകയും പരാതി നൽകുകയും ചെയ്തു.
ഫേസ്ബുക്കിൽ ഇതേക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. കള്ളനോട്ട് തിരിിച്ചറിയാൻ വേണ്ട മാർഗങ്ങളും രജിത് വീഡിയോയിൽ പറയുന്നുണ്ട്.