scorecardresearch

ചേർത്തലയിൽ ഭർതൃവീട്ടിൽ നവവധു മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

കുടുംബവഴക്കാണ്‌ കൊലപാതത്തിലേക്ക് നയിച്ചത് എന്നാണ് വിവരം

ആലപ്പുഴ: ഭർതൃവീട്ടിലെ കുളിമുറിയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചേർത്തല സ്വദശി ഹെനയെ കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് അപ്പുക്കുട്ടൻ (50) സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 26ന് ആയിരുന്നു സംഭവം. കൊക്കോമംഗലത്തെ ഭർത്താവിന്റെ വീട്ടിൽ തെന്നിവീണതാണെന്ന് പറഞ്ഞ് ഭർത്താവ് തന്നെ ഹെനയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കൊലപാതമാണെന്ന സംശയം ഉന്നയിച്ചത്തോടെ, പൊലീസ് അപ്പുക്കുട്ടനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിലാണ്‌ പ്രതി കുറ്റം സമ്മതിച്ചത്.

കുടുംബവഴക്കാണ്‌ കൊലപാതത്തിലേക്ക് നയിച്ചത്. വഴക്കിനിടയിൽ കഴുത്തു ഞെരിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയതായാണ് വിവരം. ആറ് മാസം മുൻപാണ് ഇവർ വിവാഹിതരായത്.

Also Read: കശ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജർ വെടിയേറ്റ് മരിച്ചു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Newlyweds death at husbands house in cherthala is murder husband arrested