കൊല്ലം ബീച്ചില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

ചവറയിൽ കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയാണ് ഇരുവരും കൊല്ലം ബീച്ചിൽ എത്തിയത്

കൊല്ലം: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടിൽ സുനിൽ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോർട്ടിന് സമീപം ചൊവ്വാഴ്ച പുലർച്ചെ കണ്ടെത്തിയത്. ലൈഫ് ഗാർഡും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. ചവറയിൽ കല്യാണത്തിനു പോയി മടങ്ങിവരുന്ന വഴിയാണ് ഇരുവരും കൊല്ലം ബീച്ചിൽ എത്തിയത്. സുനിലും ശാന്തിനിയും കാലുനനയ്ക്കുന്നതിനിടെ സുനിൽ കാൽതെറ്റി തിരയിൽപ്പെട്ടു. സുനിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തിനിയും തിരയിൽപ്പെടുകയായിരുന്നു.

ഇരുവരും കടലില്‍ മുങ്ങുന്നത് മറ്റുള്ളവർക്ക് കണ്ടു നിൽക്കാനേ ആയുള്ളൂ. ഉടൻ തന്നെ ലൈഫ് ഗാർഡ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. പ്രണയ വിവാഹമായിരുന്നു സുനിലിന്റേയും ശാന്തിനിയുടേയും. കൊല്ലം ഈസ്റ്റ് പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Newly wed couple drowned to death in kollam

Next Story
പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെ വീണ്ടും ഡ്രോണ്‍ പറന്നുdrone, ഡ്രോൺ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com