scorecardresearch

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി കൊച്ചി; സുരക്ഷ ശക്തമാക്കി, ഗതാഗത നിയന്ത്രണം

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ പരിപാടികളില്‍ ക്രമസമാധാനമുറപ്പാക്കാന്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കുന്നത്

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ പരിപാടികളില്‍ ക്രമസമാധാനമുറപ്പാക്കാന്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കുന്നത്

author-image
WebDesk
New Update
xmas tree

ഫോർട്ട് കൊച്ചിയിലെ കൂറ്റൻ ക്രിസ്മസ് ട്രീ (ഫൊട്ടൊ കടപ്പാട് :കേരള ടൂറിസം)

കൊച്ചി:പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചരിത്രനഗരമായ ഫോര്‍ട്ട് കൊച്ചി പൂര്‍ണമായി ഒരുങ്ങി. ആഘോഷരാവിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയിലേക്ക് രാവിലെ മുതല്‍ തന്നെ ജനങ്ങള്‍ എത്തിത്തുടങ്ങി.

Advertisment

Also Read:പുതുവർഷാഘോഷം; കൂടുതൽ സർവ്വീസുകളുമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും

പാപ്പാഞ്ഞി കത്തിക്കുന്ന പരേഡ് മൈതാനിയിലെയും വെളി മൈതാനിയിലെയും മുഴുവന്‍ ചലനങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതിനായി എഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. കൊച്ചിക്കാരുടെ പുതുവത്സരാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പാപ്പാഞ്ഞിയുടെ നിര്‍മാണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. 50 അടിയിലേറെ ഉയരമുള്ള വര്‍ണാഭമായ കൂറ്റന്‍ പാപ്പാഞ്ഞിയെയാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്.

Also Read:പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് കൈമാറാം ആശംസകൾ

ഡിസംബര്‍ 30ന് രാത്രിയോടെയാണ് ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനിയില്‍ ക്രെയ്‌ന്‍ ഉപയോഗിച്ച് ഉയര്‍ത്തി പാപ്പാഞ്ഞിയെ സ്ഥാപിച്ചത്. പര്‍പ്പിള്‍, നീല, ചുവപ്പ് നിറങ്ങളിലുള്ള വെല്‍വെറ്റ് തുണികള്‍ ഉപയോഗിച്ചാണ് പാപ്പാഞ്ഞിയുടെ വസ്ത്രം തയാറാക്കിയത്. കൊച്ചിയിലെ പോര്‍ച്ചുഗീസ് അധിനിവേശ കാലം മുതല്‍ പാപ്പാഞ്ഞി കത്തിക്കുന്ന ചടങ്ങ് കൊച്ചിയില്‍ നടന്നുവരാറുണ്ട്. എന്നാല്‍ നാലര പതിറ്റാണ്ട് മുമ്പാണ് കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രീകൃതമായ രീതിയില്‍ ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് പാപ്പാഞ്ഞിയെ കത്തിക്കല്‍ തുടങ്ങിയത്.

സുരക്ഷാ വലയത്തില്‍ കൊച്ചി

ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ പരിപാടികളില്‍ ക്രമസമാധാനമുറപ്പാക്കാന്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കുന്നത്. 28 ഇന്‍സ്‌പെക്ടര്‍മാരും 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിങ് നിരോധിച്ചു.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിങ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു.

Also Read:പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാം, ഒപ്പം പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ നേരാം

വൈപ്പിന്‍ ഭാഗത്തുനിന്നും റോ-റോ വഴി ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും നഗരത്തിന്‍റ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ബസുകള്‍ പുലര്‍ച്ചെ മൂന്നുവരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ടുവരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ അറിയിച്ചു.

Read More:ജനുവരി 1 പുതുവർഷമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്?

New Year Fortkochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: