ഇന്ന് മുതൽ സമഗ്രമാറ്റങ്ങൾ; വാഹനം എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം

കേരളത്തിൽനിന്നും വാങ്ങി മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾക്കും, ബോഡി നിർമാണം ആവശ്യമുള്ള വാഹനങ്ങൾക്കും മാത്രമേ ഇനി താത്കാലിക നമ്പർ നൽകൂ

Vehicle registration, വാഹന രജിസ്ട്രേഷന്‍, vehicle registration criteria, വാഹന രജിസ്ട്രേഷന്‍ നിയമങ്ങള്‍, vehicle registration law, മോട്ടോര്‍ വാഹന വകുപ്പ്, Kerala news, കേരള വാര്‍ത്തകള്‍, latest kerala news, latest malayalam news, Indian exxpress malayalam, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങിക്കുമ്പോൾ ചില്ലറ തലവേദനയൊന്നുമല്ല രജിഷ്ട്രേഷന്‍ നടപടികള്‍ ഉണ്ടാക്കുന്നത്. ഇനിമുതല്‍ രജിസ്ട്രേഷനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട. ഇടനിലക്കാര്‍ക്ക് കമ്മീഷനും കൊടുക്കണ്ട. രജിസ്ട്രേഷനോട് കൂടി തന്നെയാകും ഷോറൂമില്‍ നിന്ന് വാഹനങ്ങള്‍ ലഭ്യമാകുക.

ഡീലര്‍ മുഖേനയായിരിക്കും രജിസ്ട്രേഷന്‍ നടപടികള്‍. ഓഫീസില്‍ നേരിട്ട് പോകുന്നതിന് പകരമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ പരിവാഹനില്‍ ഓണ്‍ലൈനായാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. കേരളത്തില്‍ നിന്നും വാങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ക്കും, ബോഡി നിര്‍മാണം ആവശ്യമുള്ള വാഹനങ്ങള്‍ക്കും മാത്രമേ ഇനി താത്കാലിക നമ്പര്‍ നല്‍കൂ.

മറ്റ് എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചാകും നിരത്തിലിറക്കുക. ഉടമയ്ക്ക് ഇഷടമുള്ള നമ്പര്‍ തിരഞ്ഞെടുക്കാനും വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അപേക്ഷയും പണവും അടക്കണം.

Read More: സർക്കാരിന് കനത്ത തിരച്ചടി; ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

“വാഹന രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഡീലര്‍ക്ക് കൈമാറിയാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്നും വാഹനം വാങ്ങി രജിസ്റ്റര്‍ ചെയ്യാം എന്ന സൗകര്യവും ഇതിലൂടെ ലഭ്യമാകുന്നു. ഔദ്യോഗിക ഡീലര്‍ മുഖേനയാകണം രജിസ്ട്രേഷന്‍,” മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ ചുമതലയും ഡീലര്‍ക്കായിരിക്കും. അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റോടു കൂടിയാകണം വാഹനം നിരത്തിലിറങ്ങേണ്ടത്. അല്ലാത്ത പക്ഷം ഡീലറില്‍ നിന്ന് പിഴ ഈടാക്കും. വാഹനത്തിന്റെ പത്ത് വര്‍ഷത്തെ റോഡ് നികുതിക്ക് തുല്യമാണ് പിഴ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New vehicles registration will be done by dealers from today

The moderation of comments is automated and not cleared manually by malayalam.indianexpress.com