കൊച്ചി: പുതുച്ചേരി വാഹന റജിസ്‌ട്രേഷന്‍ കേസില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ നേരത്തെ അറസ്റ്റ് ചെയ്തതിനാല്‍ വിചാരണയ്ക്കുശേഷമേ സുരേഷ് ഗോപിക്കെതിരെ തുടര്‍ നടപടികളുണ്ടാവൂ.

പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാർ റജിസ്റ്റർ ചെയ്‌ത് കേരളത്തിൽ അടയ്‌ക്കേണ്ട നികുതി വെട്ടിച്ച കേസിലാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2018 ജനുവരി 15 നാണ് സുരേഷ് ഗോപിയെ ക്രെെം ബ്രാഞ്ച് അറസ്റ്റ് ചെയ്‌തതിരുന്നു. ഉടൻ ജാമ്യത്തിൽ വിടുകയും ചെയ്‌തു.

Read Also: പരുക്ക് വലയ്ക്കുന്നു; തിരിച്ചുവരവിനെക്കുറിച്ച് ആശങ്ക പങ്കുവച്ച് ഭുവനേശ്വർ കുമാർ

കൃഷിയിടത്തില്‍ പോകാന്‍ വേണ്ടിയാണ് ഓഡി കാര്‍ വാങ്ങിയതെന്നാണ് നേരത്തെ സുരേഷ് ഗോപി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇത് നുണയാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Read Also: കേരളത്തെ നോക്കൂ; പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍

പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഓഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. 2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്.

പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയത്. പക്ഷേ ഈ വിലാസത്തിൽ താമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടുപരിചയം പോലുമില്ല.

ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.