നടൻ ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സിനിമ സംഘടന രൂപീകരിച്ചു. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ഉൾപ്പെടുന്നതാണ് പുതിയ സംഘടന. ‘ഫിലിം എക്‌സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള’ (FEUOK) എന്ന സംഘടനയുടെ പ്രസിഡന്റ് ദിലീപാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ സംഘടനയുടെ വൈസ് പ്രസിഡന്റും ബോബി ജനറൽ സെക്രട്ടറിയുമായിരിക്കും. നൂറിലേറെ തിയറ്റർ ഉടമകളുടെ പിന്തുണ സംഘടനയ്‌ക്കുണ്ടെന്ന് അംഗങ്ങൾ അവകാശപ്പെട്ടു.

തിയറ്ററുകൾ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാകില്ലെന്നും സിനിമയ്‌ക്കു വേണ്ടിയുളള നല്ല കൂട്ടായ്‌മയാകും പുതിയ സംഘടനയെന്നും ദീലീപ് പറഞ്ഞു. നടന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും അംഗീകാരവും ആശീർവാദവും പുതിയ സംഘടനയ്‌ക്കുണ്ടെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ദിലീപ് പറഞ്ഞു.

തിയറ്റർ വിഹിതത്തിന്റെ 50 ശതമാനം നൽകണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഒരു മാസത്തോളം നടത്തിയ സിനിമ സമരത്തിന്റെ പുറകെയാണ് പുതിയ സംഘടനയുടെ രൂപീകരണം. സമരം മൂലം ക്രിസ്‌മസ് റിലൂസുകൾ അടക്കം മാറ്റി വച്ചിരുന്നു. സമരം അവസാനിപ്പിക്കാൻ ദിലൂപിന്റെ നേതൃത്വത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊളളുകയും പിന്നീട് ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷൻ രണ്ടായി പിളർന്ന് പുതിയ സംഘടന രൂപം കൊളളുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.