/indian-express-malayalam/media/media_files/uploads/2020/03/sslc-exam-students.jpg)
തിരുവനന്തപുരം: പുതുക്കിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ ടെെം ടേബിൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ എട്ടിനാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കുന്ന വിധമാണ് ടെെം ടേബിൾ. ഏപ്രിൽ എട്ട് മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഏപ്രിൽ 15 മുതൽ 29 വരെ രാവിലെയായിരിക്കും എസ്എസ്എൽസി പരീക്ഷ.
എസ്എസ്എൽസി സമയക്രമം ഇങ്ങനെ:
ഏപ്രിൽ എട്ട് - വ്യാഴം - ഒന്നാം ഭാഷ - പാർട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതൽ 3.30 വരെ
ഏപ്രിൽ ഒൻപത് - വെള്ളി - മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ് - ഉച്ചയ്‌ക്ക് 2.40 മുതൽ 4.30 വരെ
ഏപ്രിൽ 12 - തിങ്കൾ -രണ്ടാം ഭാഷ, ഇംഗ്ലീഷ് - ഉച്ചയ്‌ക്ക് 1.40 മുതൽ 4.30 വരെ
ഏപ്രിൽ 15 - വ്യാഴം - സോഷ്യൽ സയൻസ് - രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 19 - തിങ്കൾ - ഒന്നാം ഭാഷ, പാർട്ട്-2 - രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 21 - ബുധൻ - ഫിസിക്‌സ് - രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 23 - വെള്ളി - ബയോളജി - രാവിലെ 9.40 മുതൽ 11.30 വരെ
ഏപ്രിൽ 27 - ചൊവ്വ - കണക്ക് - രാവിലെ 9.40 മുതൽ 12.30 വരെ
ഏപ്രിൽ 29 - വ്യാഴം - കെമിസ്ട്രി - രാവിലെ 9.40 മുതൽ 11.30 വരെ
പ്ലസ് ടു പരീക്ഷ സമയക്രമം ഇങ്ങനെ:
പ്രാക്‌ടിക്കൽസ് ഇല്ലാത്ത പരീക്ഷകൾ രാവിലെ 9.40 മുതൽ 12.30 വരെ ആയിരിക്കും. 20 മിനിറ്റ് കൂൾ ഓഫ് ടൈം.
പ്രാക്‌ടിക്കൽസ് ഉള്ള പരീക്ഷകൾ രാവിലെ 9.40 ന് തുടങ്ങി 12 മണി വരെയായിരിക്കും.
പരീക്ഷകൾ മാറ്റണമെന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.