scorecardresearch

ഓരോ 50 കിലോമീറ്റര്‍ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്കായി വാഹനം നിര്‍ത്തണം; കേരളത്തിലെ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും നിർദേശമുണ്ട്

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും നിർദേശമുണ്ട്

author-image
WebDesk
New Update
Kallada Bus, കല്ലട ബസ്, Passengers attacked, യാത്രക്കാർക്ക് മർദനം, കേരളം, Kerala, Social Media, സോഷ്യൽ മീഡിയ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്ന് മാസത്തിലൊരിക്കല്‍ സര്‍വീസ് വിവരങ്ങള്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കണമെന്നതടക്കം കര്‍ശന നിര്‍ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇറക്കിയ സര്‍ക്കുലറിലുള്ളത്.

Advertisment

Read More: യാത്രക്കാരെ മര്‍ദിച്ച കേസ്; കല്ലട ബസിലെ ജീവനക്കാരെ കസ്റ്റഡിയില്‍ വിട്ടു

കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ബുക്കിങ് കേന്ദ്രങ്ങളോ സ്വകാര്യ വാഹന പാര്‍ക്കിങ്ങോ പാടില്ല. ഓരോ 50 കിലോമീറ്റര്‍ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്കായി വാഹനം നിര്‍ത്തണം. യാത്രക്കാരുടെ ലഗേജല്ലാതെ മറ്റ് സാധനങ്ങള്‍ ബസില്‍ കടത്താന്‍ പാടില്ല. ഏജന്‍സിയുടെ ഓഫീസില്‍ ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കണം. വാഹനം കേടായാല്‍ പകരം യാത്ര സൗകര്യമൊരുക്കാന്‍ ഏജന്‍സിക്ക് ബാധ്യതയുണ്ടെന്നും ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നു.

Read More: കല്ലടയുടെ കൈവിട്ട കളികള്‍ കുത്തിപൊക്കി സോഷ്യല്‍ മീഡിയ; ഡ്രൈവിംഗിനിടയിലും കയ്യില്‍ ഫോണ്‍

Advertisment

ക്രിമിനൽ പശ്ചാത്തലമുള്ളവരെ വാഹനങ്ങളിൽ ജീവനക്കാരാക്കാൻ പാടില്ലെന്നും ഗതാഗത സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 18 വയസ് കഴിഞ്ഞ ക്രമിനൽ പശ്ചാത്തലമില്ലാത്തവർക്ക് മാത്രമേ ലൈസൻസ് നൽകൂ. ഏജൻസി ലൈസൻസ് ലഭിക്കണമെങ്കിൽ പൊലീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഏജൻസി ലൈസൻസിന്‍റെ പൂർണ വിവരങ്ങള്‍ ഓഫീസിനു മുന്നിൽ പ്രദർശിപ്പിക്കണമെന്ന നിബന്ധനയുമുണ്ട്. ടിക്കറ്റിൽ ബസ് ജീവനക്കാരുടെ വിവരങ്ങളും മോട്ടോർ വാഹന ഉദ്യോഗസ്ഥരെ വിളിക്കാനുള്ള നമ്പറും ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്.

Bus Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: