തിരുവനന്തപുരം: സർക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധി നിയമനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പിഎസ്‌സി ചെയർമാൻ അഡ്വ. എം.കെ. നസീർ. ഒരു റാങ്ക് ലിസ്റ്റ് എല്ലാകാലാത്തും തുടരണമെന്ന നിലപാട് ഇല്ലെന്നും ഓണ്‍ലൈൻ പരീക്ഷകൾ കൂടുതൽ തസ്തികകളിലേക്ക്ക്കു ന‌ടപ്പാക്കുമെന്നും നസീർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിമൂലം പുതിയനിയമനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ചെയർമാന്റെ പ്രതികരണം. വിവിധ ലിസ്റ്റുകളിലെ നിയമനം അന്തമായി വൈകുന്നെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ