/indian-express-malayalam/media/media_files/uploads/2022/12/bufferzone.jpg)
തിരുവനന്തപുരം: ബഫര്‍ സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വെ നമ്പര്‍ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളെയും നിര്‍മിതികളെയും ഒഴിവാക്കിക്കൊണ്ടാണ് ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. നേരത്തേ പ്രസിദ്ധീകരിച്ചിരുന്ന ഭൂപത്തില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനത്തിനും ഓരോ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്ള പരാതികള്‍ ജനുവരി 7 മുതല്‍ നല്‍കാം. esztforest@kerala.gov.in എന്ന ഇ മെയിലിലാണ് പരാതിയും വിശദാംശങ്ങളും അറിയിക്കേണ്ടത്.
സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുള്ള സമിതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയുടെ കാലാവധിയാണ് നീട്ടിയത്. ഡിസംബര്‍ 30ന് അവസാനിക്കുമായിരുന്ന കമ്മീഷന്റെ കാലാവധി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. സമിതിയുടെ കാലാവധി നീട്ടാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
സ്ഥലപരിശോധന ഇനിയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജനുവരി രണ്ടാം വാരം സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ നിലവിലെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കും. കൂടുതല്‍ വ്യക്തതയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാനായി സമയം നീട്ടിചോദിക്കും. ബഫര്‍സോണുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍വ്വേ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ തദ്ദേശ-സ്വയംഭരണസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫീല്‍ഡ് വേരിഫിക്കേഷന് വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us