Latest News

മദ്യ നയം: എൽഡിഎഫിനെ അനുകൂലിച്ച് ഷിബു ബേബി ജോൺ; യുഡിഎഫിൽ ഭിന്നത

പുതിയ മദ്യനയത്തിനെതിരായ സമര പരിപാടികൾ ആരംഭിക്കാനിരിക്കേയാണ് യുഡിഎഫിൽ ഭിന്ന സ്വരം ഉയർന്നിരിക്കുന്നത്

Shibu

തിരുവനന്തപുരം: എൽഡിഎഫിന്റെ മദ്യനയത്തെ തുടർന്ന് യുഡിഎഫിൽ ഭിന്നത്. എൽഡിഎഫിന്‍റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആർഎസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ മദ്യനയത്തിനെതിരായ സമര പരിപാടികൾ ആരംഭിക്കാനിരിക്കേയാണ് യുഡിഎഫിൽ ഭിന്ന സ്വരം ഉയർന്നിരിക്കുന്നത്. പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഷിബു ബേബി ജോൺ പങ്കെടുക്കുകയില്ലെന്നാണ് റിപ്പോർട്ടുകൾ.

എൽഡിഎഫിന്‍റെ മദ്യനയം അനിവാര്യതയാണെന്നും അപക്വമായ മദ്യ നയം മൂലമാണ് യു.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായതെന്നും ഷിബുബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

LDF മദ്യനയം: സ്വാഗതാർഹവും അനിവാര്യതയുമാണ്.
കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവൺമെൻറുമായിരുന്നു, ശ്രി. ഉമ്മൻചാണ്ടി
യുടെതെന്ന് ഇന്ന് LDFനു പോലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസന-ക്ഷേമ ജീവകാരുണ്യ പദ്ധതികൾ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താൻ ഇന്നത്തെ LDF ഗവൺമെൻറും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകൾ ജനം കണ്ടു കൊണ്ടിരിക്കയാണ്.”ബാർ പൂട്ടൽ”നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന UDF തുടർ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള LDF നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.

ഇന്നലെയാണ് സർക്കാർ പുതിയ മദ്യനനയം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധി പ്രകാരം അടച്ചുപൂട്ടിയ ബാറുകൾ അതത് താലൂക്കുകളിൽ മാറ്റി സ്ഥാപിക്കും. എഫ്.എസ്.2, എഫ്.എസ്.3 ഹോട്ടലുകൾക്ക് പ്രത്യേക അവസരങ്ങളിൽ ബാർ തുറക്കാൻ അനുമതി നൽകും. മദ്യനിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂലൈ ഒന്ന് മുതലാണ് മദ്യനയം പ്രാബല്യത്തിൽ വരുന്നത്.

Read More : പുതിയ മദ്യനയം സംസ്ഥാനത്ത് മദ്യം ഒഴുകാൻ കാരണമാവില്ല: മന്ത്രി ടി.പി.രാമകൃഷ്ണൻ

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ൽ നിന്ന് 23ാക്കി ഉയർത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലേക്ക് ബാർ ലൈസൻസിന് അനുമതി നൽകി. ടൂറിസം മേഖലയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ ബാർ പ്രവർത്തിക്കാൻ അനുമതി നൽകി. പകൽ 11 ന് മുതൽ രാത്രി വരെയാണ് മറ്റിടത്ത് മദ്യശാലകളുടെ പ്രവർത്തനം. നിലവിൽ പന്ത്രണ്ടര മണിക്കൂറായിരുന്ന പ്രവർത്തന സമയം ഇതോടെ പന്ത്രണ്ട് മണിക്കൂറായി.

വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ടെർർമിനലിന് പുറമേ ആഭ്യന്തര ടെർമിനലിലും ബാറുകൾ തുറക്കും. കള്ള് വ്യവസായികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 948 കള്ളു ഷാപ്പുകൾ പൂട്ടിക്കിടക്കുന്നുണ്ട്. 40000 ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരെ സംരക്ഷിക്കാനാണ് പുതിയ നടപടി. ഇതിനായി കള്ള് ചെത്ത് വ്യവസായ ബോർഡ് രൂപീകരിക്കും. ബാറുകളിലും മുന്തിയ ഹോട്ടലുകളിലും കള്ള് ലഭ്യമാക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New liquer policy rsp leader shibu baby john accepts new policy udf in trouble

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com