പാലക്കാട്: കേരളത്തിന് പുതിയ എസി ശതാബ്ദി എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു. കണ്ണൂർ-തിരുവനന്തപുരം പാതയിലാണ് പുതിയ ശതാബ്ദി എക്സ്പ്രസ് സർവ്വീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ ആറ് മണിയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരെത്തിച്ചേരും. ഉച്ചയ്ക്ക് രണ്ടരയോടെയാണ് കണ്ണൂരിൽ നിന്ന് ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. രാത്രി 10 മണിയോടെയായിരുക്കും ട്രെയിൻ തലസ്ഥാനത്ത് എത്തുക്കുക.

ജനുവരിയോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന. എല്ലാ കോച്ചുകളും എസി ചെയര്‍ കാറാണ്. ഒമ്പത് കോച്ചുകളാണുള്ളത്. കോട്ടയം വഴിയാണ് യാത്ര. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പരീക്ഷണ ഓട്ടം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. ഭക്ഷണത്തിന്റെ വില ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക.

നിലവിൽ തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്സ് ഓടുന്നുണ്ട്.  തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി എക്സ്‌പ്രസ്സും നിലവിലുണ്ട് ഇതിന് പുറമെയാണ് പുതിയ ട്രെയിൻ വരുന്നത്. ഇതിൽ കണ്ണൂരിലേയ്ക്കുളള ജനശതാബ്ദി കോട്ടയം വഴിയും കോഴിക്കോട് വരെയുളള ജനശതാബ്ദി ആലപ്പുഴ വഴിയുമാണ് യാത്ര നടത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ