scorecardresearch

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി; ഇനി രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണം

ഐപിആർ എട്ടിന് മുകളിലുള്ള വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ

ഐപിആർ എട്ടിന് മുകളിലുള്ള വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ

author-image
WebDesk
New Update
Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. മൈക്രൊ കണ്ടൈന്‍മെന്റ് സോണുകള്‍ ചുരുക്കാന്‍ തീരുമാനമായി. പത്ത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രൊ കണ്ടൈന്‍മെന്റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Advertisment

നിലവില്‍ മൈക്രൊ കണ്ടൈന്‍മെന്റ് പ്രഖ്യാപിക്കുന്നത് വാര്‍ഡ് തലത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഉദാഹരണം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍, മാളുകള്‍, വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ.

ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടം മൈക്രൊ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അഞ്ചില്‍ താഴെ ആണെങ്കില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ അനുസരിച്ചായിരിക്കും നിയന്ത്രണം.

സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ. കോവിഡ് ബാധിതരുടെ അനുപാതം (ഐപിആർ) അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങൾ. ഐപിആർ എട്ടിന് മുകളിലുള്ള വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നു മുതൽ. നേരത്തെ പത്തിനു മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ഇത്തരം നിയന്ത്രണങ്ങൾ.

Advertisment

85 തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള എട്ടിന് മുകളിൽ ഐപിആറുള്ള 566 വാർഡുകളിലാണ് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മാത്രമാണ് എട്ടിനു മുകളിൽ ഐപിആറുള്ള വാർഡുകൾ ഇല്ലാത്തത്.

മലപ്പുറത്താണ് കൂടുതൽ വാർഡുകളുള്ളത്. 16 തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായി 171 വാർഡുകളിലാണ് എട്ടിനു മുകളിൽ ഐപിആർ.

കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങൾ തീരുമാനിച്ചത്. ഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also read: വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല: ആരോഗ്യ മന്ത്രി

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: