ടെലി മെഡിസിന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; പുതിയ നിര്‍ദേശങ്ങള്‍

ഹോട്ടലുകളും കടകളും രാത്രി ഒമ്പത് മണി വരെ മാത്രം

Covid Restrictions, Covid Restrictions in kerala, കോവിഡ് നിയന്ത്രണങ്ങൾ, പുതിയ നിയന്ത്രണങ്ങൾ, new restrictions, Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ സംമ്പന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വഴി രോഗവ്യാപന സാധ്യതയുള്ളതിനാല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.

നിത്യോപയോഗ സാധനങ്ങള്‍ക്ക് ഹോം ഡെലിവറി സംവിധാനം കടകള്‍ ഒരുക്കണം. മില്‍മ, ഹോര്‍ട്ടികോര്‍പ്, സിവില്‍ സപ്ലൈസ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് ഹോം ഡെലിവറി ഒരുക്കുക. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കൈമാറും. ഉത്തരവ് ഇറങ്ങാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നില്ല. ഇന്ന് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങിയേക്കും.

ടെലി ഡോക്ടര്‍ സംവീധാനമായ ഇ-സഞ്ജീവനി എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്തുള്ള പദ്ധതിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താനും തീരുമാനമായി. ബസുകളിലും ട്രെയിനുകളിലും ആളുകള്‍ തിങ്ങിനിന്ന് യാത്ര ചെയ്യാന്‍ പാടില്ല. ഇത് ഉറപ്പ് വരുത്തേണ്ട ചുമതല ഗതാഗത വകുപ്പിനാണ്.

തുറന്ന ഇടങ്ങളിൽ നടക്കുന്ന പൊതുപരിപാടികളിൽ പരമാവധി 200 പേര്‍ക്ക് മാത്രമാണ് പ്രവേശനം. അടച്ചിട്ട മുറികളിലെ ചടങ്ങുകൾക്ക് 100 പേരെ മാത്രമെ പങ്കെടുപ്പിക്കാവൂ. പോതുപരിപാടികളുടെ സമയപരിധി രണ്ട് മണിക്കൂറാക്കി ചുരുക്കി. വിവാഹ ചടങ്ങുകൾക്ക് അടക്കം ഇത് ബാധകമാണ്. ഹോട്ടലുകളിൽ ആകെ ശേഷിയുടെ പകുതി സീറ്റുകളിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. കൂടുതലും പാഴ്സൽ നൽകാൻ പ്രോത്സാഹിപ്പിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: New covid restriction in kerala

Next Story
നിയമസഭയുടെ കാലാവധി പൂർത്തിയാവും മുൻപ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണം: ഹൈക്കോടതിhighcourt, kerala highcourt, ഹൈക്കോടതി, കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com